ഐപിഎല്‍ സീസണില്‍ രണ്ട് മത്സരങ്ങള്‍ എം.എസ് ധോണിക്ക് നഷ്ടമായി. ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആശങ്കയും ധോണിയുടെ പരിക്കാണ്.

ചെന്നൈ: ഐപിഎല്‍ സീസണില്‍ രണ്ട് മത്സരങ്ങള്‍ എം.എസ് ധോണിക്ക് നഷ്ടമായി. ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആശങ്കയും ധോണിയുടെ പരിക്കാണ്. മത്സരത്തിന് മുമ്പ് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ ധോണിയുടെ പരിക്കിനെ കുറിച്ച് സൂചന നല്‍കി. ചെന്നൈ ആരാധകരെ നിരാശപ്പെടുത്തുന്നതാണ് ഫ്‌ളെമിങ്ങിന്റെ വാക്കുകള്‍.

ഫ്‌ളമെിങ് തുടര്‍ന്നു... ധോണി സുഖമില്ലായ്മയില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ല. ഈ ആഴ്ച മുഴുവന് വിശ്രമത്തിലായിരുന്നു. എന്നാല്‍ പുരോഗതിയുണ്ടൈന്നും ഫ്‌ളെമിങ് അറിയിച്ചു. എന്നാല്‍ കഴിഞ്ഞ മത്സരം നഷ്ടമായ രവീന്ദ്ര ജഡേജയും ഫാഫ് ഡു പ്ലെസിസും ഇന്ന് തിരിച്ചെത്തുമെന്ന് ഫ്‌ളെമിങ് അറിയിച്ചു. 

ധോണിയില്ലാതെ ചെന്നൈ ഈ സീസണില്‍ ബുദ്ധിമുട്ടിയിരുന്നു. ക്യാപ്റ്റന്റെ അഭാവത്തില്‍ ഇറങ്ങിയ രണ്ട് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടു.