ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അനായാസ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നൈറ്റ് റൈഡേഴ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 108 റണ്‍സാണ് നേടിയത്. 44 പന്തില്‍ 108 റണ്‍സ് നേടിയ ആന്ദ്രേ റസ്സലാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചാഹര്‍ മൂന്നും ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

നൈറ്റ് റൈഡേഴ്‌സ് നിരയില്‍ റസ്സലിനെ കൂടാതെ റോബിന്‍ ഉത്തപ്പ (9 പന്തില്‍ 11), ദിനേശ് കാര്‍ത്തിക് (21 പന്തില്‍ 19) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.  ക്രിസ് ലിന്‍ (0), സുനില്‍ നരെയ്ന്‍ (6), നിതീഷ് റാണ (0), ശുഭ്മാന്‍ ഗില്‍ (9), പിയൂഷ് ചാവ്‌ല (8), കുല്‍ദീപ് യാദവ് (0), പ്രസിദ്ധ് കൃഷ്ണ (0) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഹാരി ഗര്‍നി (1) പുറത്താവാതെ നിന്നു. 

നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയാണ് ചാഹര്‍ മൂന്ന് വിക്കറ്റെടുത്തത്. ഹര്‍ഭജന്‍ സിങ് നലോവറില്‍ 15 റണ്‍സ് മാത്രമാണ് വഴങ്ങിയത്. താഹിര്‍ നാലോവറില്‍ 21 റണ്‍സും വഴങ്ങി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റുണ്ട്.