Asianet News MalayalamAsianet News Malayalam

ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 147 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 147 റണ്‍സെടുത്തത്.

Chennai Super Kings need 147 runs to win against Delhi Capitals
Author
Vizag, First Published May 10, 2019, 9:24 PM IST

വിശാഖപട്ടണം: ഐപിഎല്‍ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 147 റണ്‍സെടുത്തത്. 25 പന്തില്‍ 38 റണ്‍സ് നേടിയ ഋഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. കോളിന്‍ മണ്‍റോ 27 റണ്‍സെടുത്തു. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

പൃഥ്വി ഷാ (5), ശിഖര്‍ ധവാന്‍ (18), കോളിന്‍ മണ്‍റോ (27), ശ്രേയാസ് അയ്യര്‍ (13), അക്ഷര്‍ പട്ടേല്‍ (3), റുതര്‍ഫോര്‍ഡ് (10), കീമോ പോള്‍ (3), ട്രന്റ് ബൗള്‍ട്ട് (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. മുരളി വിജയ്ക്ക് പകരം ഷാര്‍ദുല്‍ ഠാകൂര്‍ ടീമിലെത്തി. ഡല്‍ഹി ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

Follow Us:
Download App:
  • android
  • ios