ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ  ചെന്നൈ സൂപ്പര്‍ കിങ്‌സിന് 152 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍ നിശ്ചിത ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. ഒരുതാരത്തിനും 30 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ലെന്നുള്ളതാണ് രാജസ്ഥാന്‍ ഇന്നിങ്‌സിലെ പ്രത്യേകത. ബെന്‍ സ്റ്റോക്‌സാ (26 പന്തില്‍ 28) ണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണ് ആറ് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അജിന്‍ക്യ രഹാനെ (14), ജോസ് ബട്‌ലര്‍ (23), സ്റ്റീവന്‍ സ്മിത്ത് (15), രാഹുല്‍ ത്രിപാഠി (10), റിയാന്‍ പരാഗ് (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജോഫ്ര ആര്‍ച്ചര്‍ (13), ശ്രേയാസ് ഗോപാല്‍ (19) എന്നിവര്‍ പുറത്താവാതെ നിന്നു.