ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 176 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 175  റണ്‍സെടുത്തത്. മനീഷ് പാണ്ഡെ (49 പന്തില്‍ 83), ഡേവിഡ് വാര്‍ണര്‍ (45 പന്തില്‍ 57) എന്നിവരുടെ ഇന്നിങ്‌സാണ് ഹൈദരാബാദിന് തുണയായത്.

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 176 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സെടുത്തത്. മനീഷ് പാണ്ഡെ (49 പന്തില്‍ 83), ഡേവിഡ് വാര്‍ണര്‍ (45 പന്തില്‍ 57) എന്നിവരുടെ ഇന്നിങ്‌സാണ് ഹൈദരാബാദിന് തുണയായത്. ചെന്നൈക്കായി ഹര്‍ഭജന്‍ സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ജോണി ബെയര്‍സ്‌റ്റോ (രണ്ട് പന്തില്‍ 0), വിജയ് ശങ്കര്‍ (20 പന്തില്‍ 26) എന്നിവരാണ് വാര്‍ണര്‍ക്ക് പുറമെ പുറത്തായ മറ്റുതാരങ്ങള്‍. മനീഷിനൊപ്പം യൂസഫ് പഠാന്‍ (4 പന്തില്‍ 5 ) പുറത്താവാതെ നിന്നു. ഹര്‍ഭജന് പുറമെ ദീപക് ചാഹര്‍ ചെന്നൈക്ക് വേണ്ടി ഒരു വിക്കറ്റ് നേടി.

നേരത്തെ, ഷാര്‍ദുല്‍ ഠാകൂറിന് പകരമായിട്ടാണ് ചെന്നൈ ഹര്‍ഭജനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഹൈദരാബാദ് നിരയില്‍ സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്ഡ കളിക്കുന്നില്ല. ഭുവനേശ്വര്‍ കുമാറാണ് ടീമിനെ നയിക്കുന്നത്. വില്യംസണ്‍ പകരം ഷാക്കിബ് അല്‍ ഹസനും നദീമിന് പകരം മനീഷ് പാണ്ഡെയും ടീമിലെത്തി.