Asianet News MalayalamAsianet News Malayalam

ഐപിഎല്‍: കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 150 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു.

Chennai Super Kings need ... runs to win against Mumbai Indians in IPL finale
Author
Hyderabad, First Published May 12, 2019, 9:21 PM IST

ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സെടുത്തത്. കീറണ്‍ പൊള്ളാര്‍ഡ് (25 പന്തില്‍ പുറത്താവാതെ 41) ക്വിന്റണ്‍ ഡി കോക്ക് (17 പന്തില്‍ 29 ) എന്നിവരുടെ ഇന്നിങ്‌സാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. ഇമ്രാന്‍ താഹിര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. 

ക്വിന്റണ്‍ ഡി കോക്ക് (29), രോഹിത് ശര്‍മ (15), സൂര്യകുമാര്‍ യാദവ് (15), ഇശാന്‍ കിഷന്‍ (23), ക്രുനാല്‍ പാണ്ഡ്യ (7), ഹാര്‍ദിക് പാണ്ഡ്യ (16), രാഹുല്‍ ചാഹര്‍ (0), മിച്ചല്‍ മക്ക്ലെനാഘന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. ആദ്യ വിക്കറ്റില്‍ ഡി കോക്ക്- രോഹിത് സഖ്യം 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡി കോക്കിനെ തിരിച്ചയച്ച് അഞ്ചാം ഓവറില്‍ ഠാകൂര്‍ മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. അടുത്ത ഓവറില്‍ രോഹിത്തിനെ ചാഹര്‍ മടക്കിയയച്ചു. സൂര്യകുമാറിനേയും കിഷനേയും താഹിര്‍ പറഞ്ഞയച്ചു. പിന്നീട് പറയത്തക്ക കൂട്ടുക്കെട്ടൊന്നും മുംബൈയുടെ ബാറ്റിങ് നിരയില്‍ നിന്നുണ്ടായില്ല.

നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങിയ ചാഹര്‍ മൂന്ന് വിക്കറ്റെടുത്തത്. ഇമ്രാന്‍ താഹിര്‍ മൂന്നോവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.

Follow Us:
Download App:
  • android
  • ios