Asianet News MalayalamAsianet News Malayalam

അവര്‍ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരു വികാരമാണ്; കാരണം ഈ ചിത്രങ്ങള്‍ പറയും

ടീം മാറിയാലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്ന വികാരത്തിന് മാത്രം താരങ്ങള്‍ക്ക് മാറ്റം വരില്ല. ഇക്കാര്യം ശരിയെന്ന് ഈ ചിത്രങ്ങള്‍ പറയുന്നു.

Chennai Super Kings reunion Photos
Author
chennai, First Published Apr 5, 2019, 6:06 PM IST

ചെന്നൈ: ഐപിഎല്ലില്‍ താരനിബിഢമായ ടീമാണ് എക്കാലത്തും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഒത്തൊരുമയാണ് എം എസ് ധോണി നയിക്കുന്ന ടീമിന്‍റെ മുഖമുദ്ര. അതിനാല്‍ ടീം മാറിയാലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്ന വികാരത്തിന് മാത്രം താരങ്ങള്‍ക്ക് മാറ്റം വരില്ല. ഇക്കാര്യം ശരിയെന്ന് ഈ ചിത്രങ്ങള്‍ പറയുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ മുന്‍ താരങ്ങളുടെ സംഗമചിത്രങ്ങള്‍ ക്ലബ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഓസ്‌ട്രേലിയന്‍ ഇതിഹാസം മാത്യൂ ഹെയ്‌ഡനും മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും ചെന്നൈ ക്യാമ്പിലെത്തി. ന്യൂസീലന്‍ഡ് ഇതിഹാസം ബ്രണ്ടന്‍ മക്കല്ലം മൈതാനത്ത് വെച്ചാണ് മുന്‍ സഹതാരവും ചെന്നൈ പരിശീലകനുമായ സ്റ്റീഫന്‍ ഫ്ലെമിങിനെ കണ്ടുമുട്ടിയത്. ഹെയ്‌ഡനും ഒപ്പമുണ്ടായിരുന്നു. Chennai Super Kings reunion Photos

ആദ്യ ഐപിഎല്‍ എഡിഷന്‍ മുതല്‍ മൂന്ന് വര്‍ഷക്കാലം ചെന്നൈയുടെ താരമായിരുന്നു ഹെയ്‌ഡന്‍. രണ്ട് സീസണുകളിലാണ് മക്കല്ലം ചെന്നൈയില്‍ കളിച്ചത്. 2015ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ താരമായിരുന്നു പത്താന്‍. 
 

Follow Us:
Download App:
  • android
  • ios