ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പോരാട്ടം ഇന്ന്. മത്സരത്തിന് മുന്‍പ് ചെന്നൈയ്ക്ക് നിരാശ വാര്‍ത്തയും പഞ്ചാബിന് സന്തോഷ സൂചനകളും.  

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പ‍ർ കിംഗ്സ് വൈകിട്ട് നാലിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആണ് മത്സരം. പഞ്ചാബും ചെന്നൈയും നാല് കളിയിൽ മൂന്നിലും ജയിച്ചു. 

വാട്സൺ, റെയ്ന, റായ്ഡു, താഹിർ തുടങ്ങിയവരുടെ പരിചയസമ്പത്താണ് ധോണി നയിക്കുന്ന ചെന്നൈയുടെ കരുത്ത്. മുംബൈയ്ക്കെതിരായ മത്സരത്തിൽ പരുക്കേറ്റ ഡ്വെയ്‌ൻ ബ്രാവോയ്ക്ക് രണ്ടാഴ്ച കളിക്കാനാവാത്തത് ചെന്നൈയ്ക്ക് തിരിച്ചടിയാവും. 

ക്രിസ് ഗെയ്ൽ, കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, സാം കറൺ തുടങ്ങിയവരിലാണ് അശ്വിൻ നയിക്കുന്ന പഞ്ചാബിന്‍റെ പ്രതീക്ഷ. ഗെയ്‌ല്‍ ഇന്ന് കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുടീമും 19 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനൊന്നിൽ ചെന്നൈയും എട്ടിൽ പഞ്ചാബും ജയിച്ചു.