മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ മഗ്‌ലനാഗനെ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തിയാണ് യൂണിവേഴ്‌സല്‍ ബോസ് ചരിത്ര നേട്ടത്തിലെത്തിയത്. 

മൊഹാലി: ഐപിഎല്ലില്‍ 300 സിക്‌സുകള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ ക്രിസ് ഗെയ്‌ല്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ മഗ്‌ലനാഗനെ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തിയാണ് യൂണിവേഴ്‌സല്‍ ബോസ് ചരിത്ര നേട്ടത്തിലെത്തിയത്. 

വെറും 37 ഇന്നിംഗ്‌സില്‍ 100 സിക്‌സ് നേടിയ ഗെയ്‌ല്‍ 69 ഇന്നിംഗ്‌സില്‍ 200 തികച്ചു. 114-ാം ഇന്നിംഗ്‌സിലാണ് ഗെയ്‌ല്‍ സിക്‌സറുകളുടെ എണ്ണത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി തികച്ചത്. 

Scroll to load tweet…