കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലെ മികവിന്റെ പേരില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച റായുഡു ലോകകപ്പ് ടീമിലുണ്ടാലവുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും വിജയ് ശങ്കറാണ് റായുഡുവിന് പകരം ടീമിലെത്തിയത്.


വിശാഖപട്ടണം: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം അംബാട്ടി റായുഡുവിന് ഇത് അത്ര നല്ല സമയമല്ല. കഴിഞ്ഞ സീസണില്‍ അടിച്ചുതകര്‍ത്ത റായുഡു പക്ഷെ ഇത്തവണ നനഞ്ഞ പടക്കമായി. അതിവേഗത്തില്‍ റണ്‍സ് നേടാനായില്ലെന്ന് മാത്രമല്ല നിര്‍ണായക സമയങ്ങളില്‍ പുറത്താവുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലെ മികവിന്റെ പേരില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച റായുഡു ലോകകപ്പ് ടീമിലുണ്ടാലവുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും വിജയ് ശങ്കറാണ് റായുഡുവിന് പകരം ടീമിലെത്തിയത്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പുറത്താകാതെ നിന്നെങ്കിലും റായുഡുവിന്റെ ബാറ്റിംഗ് അത്ര ആത്മവിശ്വാസമുള്ളതായിരുന്നില്ല.

പിച്ചിന്റെ നടുവില്‍ പിച്ച് ചെയ്തുവന്ന അക്ഷര്‍ പട്ടേലിന്റെ പന്തില്‍ ബൗണ്ടറി നേടാന്‍ പോലും കഴിയാതിരുന്ന റായുഡുവിനെ കമന്ററി ബോക്സിലിരുന്ന മുന്‍ ഓസീസ് താരം മൈക്കല്‍ സ്ലേറ്റര്‍ കളിയാക്കുകയും ചെയ്തു. തന്റെ ആറു വയസുകാരന്‍ മകന്‍ പോലും ആ പന്ത് ബൗണ്ടറി കടത്തുമെന്നായിരുന്നു സ്ലേറ്ററുടെ പരിഹാസം. താങ്കളെപ്പോലെ മകനും നല്ല ഉയരമുള്ളതിനാല്‍ അതിന് കഴിയുമെന്ന് സഹ കമന്റേറ്റര്‍ പറഞ്ഞു.