കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ചെന്നൈയ്ക്ക് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ സ്‌പിന്നര്‍ ഇന്ന് കളിക്കില്ല. 

കൊല്‍ക്കത്ത: ഐപിഎല്ലിൽ ഇന്ന് ആദ്യ മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വൈകിട്ട് നാലിന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. ഏഴ് കളിയിൽ ആറിലും ജയിച്ച ധോണിയുടെ ചെന്നൈ ഉഗ്രൻ പ്രകടനത്തോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

നാല് ജയവുമായി കൊൽക്കത്ത രണ്ടാം സ്ഥാനത്തുണ്ട്. ആന്ദ്രേ റസലിന്‍റെ മികവാകും കൊൽക്കത്തയ്ക്ക് നി‌ർണായകമാവുക. എന്നാല്‍ മത്സരത്തിന് ഇറങ്ങും മുന്‍പ് ചെന്നൈയ്ക്ക് തിരിച്ചടി നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴുത്തിന് പരിക്കേറ്റ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗിന് ഇന്ന് കളിക്കാനാവില്ല.

ഭാജി കളിക്കാത്തത് ചെന്നൈയ്ക്ക് വന്‍ തിരിച്ചടിയാണ്. ഈ സീസണില്‍ ഏഴ് വിക്കറ്റും രണ്ട് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങളും ഭാജി നേടിയിട്ടുണ്ട്. ചെന്നൈയില്‍ കൊല്‍ക്കത്തയെ നേരിട്ടപ്പോള്‍ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നരെയ്‌ന്‍, ചൗള എന്നിവരെ ഹര്‍ഭജന്‍ പുറത്താക്കിയിരുന്നു.