ചെന്നൈ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ധോണിയും ജഡേജയും ഫാഫ് ഡൂപ്ലെസിയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ധ്രുവ് ഷോറെ, മിച്ചല്‍ സാന്റ്നര്‍, മുരളി വിജയ് എന്നിവര്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്തായി.

ചെന്നൈ: ഐപിഎല്ലില്‍ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പനിമൂലം കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ചെന്നൈ നായകന്‍ എം എസ് ധോണി ടീമില്‍ തിരിച്ചെത്തി.

ചെന്നൈ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ധോണിയും ജഡേജയും ഫാഫ് ഡൂപ്ലെസിയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ധ്രുവ് ഷോറെ, മിച്ചല്‍ സാന്റ്നര്‍, മുരളി വിജയ് എന്നിവര്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്തായി.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. ഇഷാന്ത് ശര്‍മക്കും റബാദക്കും പകരം സുചിത്ത്, ട്രെന്‍റ് ബോള്‍ട്ട് എന്നിവര്‍ അന്തിമ ഇലവനിലെത്തി. അവസാനം കളിച്ച നാലു മത്സരങ്ങളില്‍ മൂന്നിലും തോറ്റ ചെന്നൈക്ക് ധോണിയുടെ തിരിച്ചുവരവ് ആശ്വാസകരമാണ്.