ഓപ്പണിംഗ് വിക്കറ്റില്‍ 7.1 ഓവറില്‍ 56 റണ്‍സടിച്ച് ഷെയ്ന്‍ വാട്സണും(24 പന്തില്‍ 26) ഡൂപ്ലെസിയും ചേര്‍ന്ന് ചെന്നൈക്ക് ആശിച്ച തുടക്കം നല്‍കി.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവവന്‍ പ‍ഞ്ചാബിന് 161 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഫാഫ് ഡൂപ്ലെസിയുടെ അര്‍ധസെഞ്ചുറിയുടെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ധോണിയുടെയും റായിഡുവിന്റെയും ഇന്നിംഗ്സുകളുടെയും കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ 7.1 ഓവറില്‍ 56 റണ്‍സടിച്ച് ഷെയ്ന്‍ വാട്സണും(24 പന്തില്‍ 26) ഡൂപ്ലെസിയും ചേര്‍ന്ന് ചെന്നൈക്ക് ആശിച്ച തുടക്കം നല്‍കി. 38 പന്തില്‍ 54 റണ്‍സടിച്ച ഡൂപ്ലെസി ചെന്നൈ സ്കോര്‍ 100ല്‍ എത്തിച്ചശേഷമാണ് മടങ്ങിയത്. തൊട്ടുപിന്നാലെ സുരേഷ് റെയ്നയും(17) വീണതോടെ ചെന്നൈയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു.

എന്നാല്‍ അവസരോചിത ബാറ്റിംഗിലൂടെ ധോണിയും(23 പന്തില്‍ 37 നോട്ടൗട്ട്), അംബാട്ടി റായിഡുവും(15 പന്തില്‍ 21 നോട്ടൗട്ട്) ചേര്‍ന്ന് ചെന്നൈയെ 150 കടത്തി. പഞ്ചാബിനായി നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി അശ്വിന്‍ തിളങ്ങി. സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ മികച്ച തുടക്കം ലഭിച്ചില്ലെങ്കില്‍ പ‍ഞ്ചാബിനും ജയം അനായാസമാകാനിടയില്ല.