തന്റെ മുന്‍ ഐപില്‍ ടീമിനെ പ്രശംസിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഡിവില്ലിയേഴ്‌സ്. ഈ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ പ്രകടനത്തെ കുറിച്ചാണ് ഡിവില്ലിയേഴ്‌സ് വാചാലനായത്.

ബംഗളൂരു: തന്റെ മുന്‍ ഐപില്‍ ടീമിനെ പ്രശംസിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഡിവില്ലിയേഴ്‌സ്. ഈ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ പ്രകടനത്തെ കുറിച്ചാണ് ഡിവില്ലിയേഴ്‌സ് വാചാലനായത്. ഇതുവരെ ഐപിഎലിന്റെ ഫൈനലില്‍ പ്രവേശിക്കാത്ത ടീമാണ് ഡല്‍ഹി. എന്നാല്‍ ഇത്തവണ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 

സീസണിലെ മികച്ച പ്രകടനത്തിന് പിന്നില്‍ യുവതാരങ്ങളുടെ പ്രകടനം നിര്‍ണായകമായെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. താരം തുടര്‍ന്നു.... ഡല്‍ഹിയുടെ 24 അംഗ സ്‌ക്വാഡില്‍ 14 പേരും 26 വയസിന് താഴെയുള്ളവരാണ്. അവരെ മികച്ച രീതിയിലാണ് സൗരവ് ഗാംഗുലിയും റിക്കി പോണ്ടിങ്ങും മുന്നോട്ട് നയിക്കുന്നതെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

ഡല്‍ഹി- ചെന്നൈ ക്വാളിഫയര്‍ പരിചയസമ്പത്തും യുവത്വവും തമ്മിലുള്ള മത്സരമാണെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.