ദില്ലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ട്രെന്‍ഡ് ബോള്‍ട്ടിന് പകരം അമിത് മിശ്ര ക്യാപിറ്റല്‍സ് പ്ലെയിംഗ് ഇലവനിലെത്തി. എന്നാല്‍ ആദ്യ മത്സരത്തിലെ അതേ ടീമിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തി. മൂന്ന് വിദേശ താരങ്ങള്‍ മാത്രമാണ് ഇരു ടീമിലും കളിക്കുന്നത്.

രാത്രി എട്ടിന് ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരം. യുവത്വത്തിന്‍റെ പ്രസരിപ്പുമായിട്ടാണ് ഡല്‍ഹി വരുന്നതെങ്കില്‍ പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്. മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചാണ് ഡല്‍ഹി ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈയ്ക്കിത് ആദ്യ എവേ മത്സരമാണ്.

Chennai Super Kings 

Shane Watson, Ambati Rayudu, Suresh Raina, Kedar Jadhav, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Deepak Chahar, Shardul Thakur, Harbhajan Singh, Imran Tahir

Delhi Capitals 

Prithvi Shaw, Shikhar Dhawan, Shreyas Iyer(c), Colin Ingram, Rishabh Pant(w), Keemo Paul, Axar Patel, Rahul Tewatia, Amit Mishra, Kagiso Rabada, Ishant Sharma