വിജയാഘോഷത്തിനിടെ ടീം അംഗങ്ങളാണ് ഞാന്‍ ഹാട്രിക്ക് നേടിയകാര്യം പറ‌ഞ്ഞത്. റബാദ ക്രീസിലെത്തിയപ്പോള്‍ എവിടെ പന്തെറിയണമെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. അദ്ദേഹം എവിടെ അടിക്കുമെന്നും.

ചണ്ഡീഗഡ്: താന്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയ കാര്യം അറിഞ്ഞിരുന്നില്ലെന്ന് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഹാട്രിക് നേടിയ പഞ്ചാബ് ഓള്‍ റൗണ്ടര്‍ സാം കറന്‍.പതിനെട്ടാം ഓവറിന്റെ അവസാന പന്തിലും ഇരുപതാം ഓവറിന്റെ ആദ്യ രണ്ടു പന്തിലുമായാണ് കറന്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.

എന്നാല്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് എനിക്കപ്പോള്‍ മനസിലായില്ല. പിന്നീട് വിജയാഘോഷത്തിനിടെ ടീം അംഗങ്ങളാണ് ഞാന്‍ ഹാട്രിക്ക് നേടിയകാര്യം പറ‌ഞ്ഞത്. റബാദ ക്രീസിലെത്തിയപ്പോള്‍ എവിടെ പന്തെറിയണമെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. അദ്ദേഹം എവിടെ അടിക്കുമെന്നും.

Scroll to load tweet…

അതുകൊണ്ടാണ് സ്റ്റംപിനെ ലക്ഷ്യമാക്കി യോര്‍ക്കര്‍ ലെംഗ്ത്തില്‍ പന്തെറിഞ്ഞത്. എന്താണ് ചെയ്യേണ്ടതെന്ന് അശ്വിന്‍ കൃത്യമായി പറഞ്ഞുതന്നിരുന്നു.ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പന്തെറിയുമ്പോള്‍ അവര്‍ അടിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഏതൊക്കെയെന്ന് ഞാന്‍ ടീം അംഗങ്ങളോട് ചോദിക്കാറുണ്ട്-കറന്‍ പറഞ്ഞു.

ക്രിസ് ഗെയിലിന് പകരം ടീമിലെത്തിയ സാം കറന്‍ പഞ്ചാബിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത് 10 പന്തില്‍ 20 റണ്‍സടിച്ചിരുന്നു. പിന്നീട് ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ 11 റണ്‍സ് വഴങ്ങി ഹാട്രിക്ക് അടക്കം നാലു വിക്കറ്റും വീഴ്ത്തി കളിയിലെ താരമായി.