20 പന്തുകള്‍ നേരിട്ട ഉത്തപ്പ ഒമ്പത് റണ്‍സെടുത്ത് മടങ്ങുകയും ചെയ്തു. ഉത്തപ്പ നഷ്ടമാക്കിയ പന്തുകള്‍ അന്തിമഫലത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.
കൊല്‍ക്കത്ത: റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിനെതിരെ കൊല്‍ക്കത്തക്കായി ആന്ദ്രെ റസലും നിതീഷ് റാണയും പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് കണ്ട ആരാധകരെല്ലാം സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ഒരു മൂന്ന് പന്ത് കൂടി ഉണ്ടായിരുന്നെങ്കില്‍ റസലും റാണയും ചേര്‍ന്ന് കൊല്‍ക്കത്തയെ ജയത്തിലെത്തിച്ചേനെയെന്ന്.
85 റണ്‍സെടുത്ത റാണയും 65 റണ്‍സെടുത്ത റസലും ചേര്‍ന്ന് കൊല്‍ക്കത്തക്ക് അവിശ്വസനീയ ജയം സമ്മാനിക്കുന്നതിന്റെ വക്കത്തെത്തിയെങ്കിലും ഒടുവില്‍ കാലിടറി. ഈ സാഹചര്യത്തിലാണ് കൊല്‍ക്കത്തക്കായി മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങിയ റോബിന്‍ ഉത്തപ്പയുടെ മെല്ലെപ്പോക്കിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തുന്നത്.
മൂന്ന് വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടമായ കൊല്‍ക്കത്തയെ റാണയും ഉത്തപ്പയും ചേര്‍ന്ന് കരകയറ്റിയെങ്കിലും ഇതില്‍ ഉത്തപ്പയുടെ പങ്ക് വളരെ ചെറുതായിരുന്നു. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ വേണ്ട വേഗം ഉത്തപ്പയുടെ ഇന്നിംഗ്സിനുണ്ടായിരുന്നില്ല. 20 പന്തുകള്‍ നേരിട്ട ഉത്തപ്പ ഒമ്പത് റണ്‍സെടുത്ത് മടങ്ങുകയും ചെയ്തു. ഉത്തപ്പ നഷ്ടമാക്കിയ പന്തുകള്‍ അന്തിമഫലത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. ഇതോടെയാണ് വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്.
