അവസാന ഓവറിൽ ബെൻ സ്റ്റോക്സിനെതിരെ ആയിരുന്നു രവീന്ദ്ര ജഡേജയുടെ ആസാധാരണ സിക്സർ. ചെന്നൈ വിജയത്തിൽ ഈ സിക്സർ വളരെ നിർണായകമാവുകയും ചെയ്തു.

ജയ്പൂര്‍: സഹതാരങ്ങള്‍ ജഡേജയെ കളിയാക്കാനായി വിളിക്കുന്നതാണ് സര്‍ ജഡേജയെന്ന്. ജഡേജക്ക് അസാധ്യമായ ഒന്നുമില്ലെന്ന് പറഞ്ഞ് ട്രോളുകള്‍ വരെ ഇവര്‍ ഇറക്കാറുമുണ്ട്. എന്നാല്‍ സര്‍ ജഡേജയെന്ന വിളിപ്പേരിനെ അന്വര്‍ത്ഥമാക്കി രാജസ്ഥാന്‍ റോയല്‍സിനെതിരെ ജഡേജ നേടിയ ഒരു സിക്സാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

അവസാന ഓവറിൽ ബെൻ സ്റ്റോക്സിനെതിരെ ആയിരുന്നു രവീന്ദ്ര ജഡേജയുടെ ആസാധാരണ സിക്സർ. ചെന്നൈ വിജയത്തിൽ ഈ സിക്സർ വളരെ നിർണായകമാവുകയും ചെയ്തു. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തിനെ സ്ട്രെയിറ്റ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സറിന് പറത്തിയ ജഡേജ നിലതെറ്റി വീണു.

ബൗള്‍ ചെയ്ത ബെന്‍ സ്റ്റോക്സും ബാലന്‍സ് തെറ്റി വീണതോടെ ഇരുവരും കിടന്നുകൊണ്ടാണ് ആ പന്ത് സിക്സറാവുന്നത് കണ്ടത്. ആരാധകരാകട്ടെ ഇങ്ങനെയും സിക്സടിക്കാമോ എന്ന അവിശ്വസനീയതയോടെയും.

Scroll to load tweet…