കൊല്‍ക്കത്ത: ഐപിഎല്‍ പുതിയ സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - ഡല്‍ഹി കാപിറ്റല്‍ മത്സരം. സൂപ്പര്‍ ഓവര്‍ വേണ്ടിവന്നു വിജയികളെ തീരുമാനിക്കാന്‍. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത എട്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 

എന്നാല്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കാപിറ്റല്‍സിലെ നൈറ്റ് റൈഡേഴ്‌സിന്റെ കുല്‍ദീപ് യാദവ് പിടിച്ചുക്കെട്ടി. 99 റണ്‍സ് നേടി പുറത്തായ പൃഥ്വി ഷായാണ് കാപിറ്റല്‍സിന്റെ ഇന്നിങ്‌സില്‍ തിളങ്ങിയത്. പിന്നാലെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ കഗിസോ റബാദ കൊല്‍ക്കത്തയുടെ വില്ലനായി. ഏഴ് റണ്‍സ് മാത്രമാണ് റബാദ വിട്ടുനല്‍കിയത്. വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പൃഥ്വി ഷായേയും റബാദയേയും പുകഴ്ത്തുകയാണ് ട്വിറ്റര്‍ ലോകം. ചില ട്വീറ്റുകള്‍ വായിക്കാം.