Asianet News MalayalamAsianet News Malayalam

ധോണിക്കെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ഇതിഹാസം

ധോണിയുടെ നടപടിയെ ഒരു ആരാധകന്‍ ന്യായീകരിച്ച് മറുപടി നല്‍കിയപ്പോള്‍ വിഡ്ഢിത്തരം പറയരുതെന്നും ക്യാപ്റ്റനെന്ന നിലയില്‍ അംപയറുടെ തീരുമാനം എന്തായാലും അംഗീകരിക്കുകയാണ് വേണ്ടതെന്നും വോണ്‍

Former England Captain Slams MS Dhoni
Author
Jaipur, First Published Apr 12, 2019, 2:10 PM IST

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ നോ ബോള്‍ വിവാദത്തില്‍ ഗ്രൗണ്ടിലിറങ്ങി അംപയറുമായി തര്‍ക്കിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ധോണിയുടെ നടപടി ക്രിക്കറ്റിന് നല്ലതല്ലെന്നും ഡഗൗട്ടിലിരിക്കുന്ന ക്യാപ്റ്റന്‍ അംപയറുമായി തര്‍ക്കിക്കാന്‍ ഗ്രൗണ്ടിലിറങ്ങിയത് മോശം കീഴ്വഴക്കം സൃഷ്ടിക്കുമെന്നും വോണ്‍ പറഞ്ഞു.

ധോണിയുടെ നടപടിയെ ഒരു ആരാധകന്‍ ന്യായീകരിച്ച് മറുപടി നല്‍കിയപ്പോള്‍ വിഡ്ഢിത്തരം പറയരുതെന്നും ക്യാപ്റ്റനെന്ന നിലയില്‍ അംപയറുടെ തീരുമാനം എന്തായാലും അംഗീകരിക്കുകയാണ് വേണ്ടതെന്നും ധോണിയുടെ നടപടി തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയേയുള്ളൂവെന്നും വോണ്‍ വ്യക്തമാക്കി.

 രാജസ്ഥാന്‍ റോയൽസിനെതിരായ മത്സരത്തിന്‍റെ അവസാന ഓവറില്‍ , നോബോള്‍ വിളിക്കാനുള്ള തീരുമാനം അംപയര്‍മാര്‍ പിന്‍വലിച്ചതാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയെ ചൊടിപ്പിച്ചത്.ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ക്യാപ്റ്റന്‍ കൂളിന് നിയന്ത്രണം വിട്ടു. തുടര്‍ന്ന് കണ്ടത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അസാധാരണമായ രംഗങ്ങള്‍ വിരട്ടലില്‍ അംപയര്‍മാര്‍ വഴങ്ങില്ലെന്ന് വ്യക്തമായതോടെ ധോണി ഡഗ്ഔട്ടിലേക്ക് മടങ്ങി.

Follow Us:
Download App:
  • android
  • ios