ക്യാപ്റ്റന്‍ ധോണിയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വട്ടപ്പൂജ്യമാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. പനി കാരണമാണ് കഴിഞ്ഞ മുംബൈ ഇന്ത്യന്‍സിനെതിരെ ധോണിക്ക് കളിക്കാന്‍ കഴിയാതിരുന്നത്. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയിക്കുകയും ചെയ്തു.

ചെന്നൈ: ക്യാപ്റ്റന്‍ ധോണിയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വട്ടപ്പൂജ്യമാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. പനി കാരണമാണ് കഴിഞ്ഞ മുംബൈ ഇന്ത്യന്‍സിനെതിരെ ധോണിക്ക് കളിക്കാന്‍ കഴിയാതിരുന്നത്. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയിക്കുകയും ചെയ്തു. ധോണിക്ക് പകരം അമ്പാട്ടി റായുഡുവാണ് ചെന്നൈയ്ക്ക് വേണ്ടി ഗ്ലൗസണിഞ്ഞത്. ദീര്‍ഘനാളുകള്‍ക്ക് ശേഷം കീപ്പറുടെ വേഷം കെട്ടിയ റായുഡുവിന് പക്ഷേ ട്രോളുക ഏറ്റുവാങ്ങാനായിരുന്നു വിധി.

നേരത്തെ റായുഡുവിന് പകരം വിജയ് ശങ്കറെ ലോകകപ്പ് ടീമിലെടുത്തിരുന്നു. അന്ന് മുഖ്യ സെലക്റ്റര്‍ എം.എസ് പ്രസാദ് വിശദീകരണം നല്‍കിയത് വിജയ് ഒരു ത്രീ ഡൈമന്‍ഷനല്‍ പ്ലയറാണെന്നുള്ളതാണ്. എന്നാല്‍ ട്വിറ്ററില്‍ റായുഡുവിന്റെ മറുപടിയെത്തി. ലോകകപ്പ് കാണാന്‍ ഒരു 3ഡി കണ്ണട ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു റായുഡുവിന്റെ തിരിച്ചുള്ള ട്രോള്‍. 

എന്നാല്‍ ഇതുവച്ചാണ് മുന്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ റായുഡുവിനെ ട്രോളുന്നത്. കീപ്പറുടെ ഗൗസ് അണിഞ്ഞതോടെ റായുഡുവിന്റെ കരിയറിന് മറ്റൊരു ഡൈമന്‍ഷന്‍ കൂടി വന്നുവെന്ന് ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ള മുന്‍താരങ്ങള്‍ തമാശയുടെ സ്വരത്തില്‍ പറഞ്ഞു. ധോണിയില്ലാത്തെ ചെന്നൈയെ കുറിച്ചും പലരും വാചാലരായി. ചില ട്വീറ്റുകള്‍ കാണാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…