ഈ ഐപിഎല്ലിലെ ഏറ്റവും വലിയ നിരാശയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. സീസണ്‍ തുടക്കത്തില്‍ ആദ്യ ആറ് മത്സരങ്ങളും തോറ്റ ആര്‍സിബി ടൂര്‍ണമെന്റില്‍ നിന്ന ആദ്യ പുറത്ത് പോവുന്ന ടീമുമായി.
ബംഗളൂരു: ഈ ഐപിഎല്ലിലെ ഏറ്റവും വലിയ നിരാശയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. സീസണ്‍ തുടക്കത്തില്‍ ആദ്യ ആറ് മത്സരങ്ങളും തോറ്റ ആര്‍സിബി ടൂര്‍ണമെന്റില്‍ നിന്ന ആദ്യ പുറത്ത് പോവുന്ന ടീമുമായി. മോശം പ്രകടനത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ വിരാട് കോലിക്കും പരിശീലകന്‍ ഗാരി കേസ്റ്റണുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്ത സീസണില്‍ കേസ്റ്റണ്‍ ടീമിനൊപ്പം ഉണ്ടാവില്ലെന്നും വാര്‍ത്തകള്‍ വന്നുക്കഴിഞ്ഞു.
ഇതിനിടെ ആര്‍സിബിയുടെ പരിശീലകനാവാന്‍ തയ്യറാണെന്ന് അറിയിച്ചുക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മറ്റൊരു ദക്ഷിണാഫ്രിക്കകാരന്‍. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷലെ ഗിബ്‌സാണ് തന്റെ ആഗ്രഹം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം ടീം മാനേജ്‌മെന്റ് എത്രത്തോളം ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് അറിവായിട്ടില്ല.

ഇത്തവണ 14 മത്സരങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് ആര്‍സിബി വിജയിച്ചത്. എട്ടെണ്ണം പരാജയപ്പെട്ടു. ഒരു മത്സരത്തില്‍ ഫലം കണ്ടതുമില്ല. 11 പോയിന്‍ുമായി അവസാന സ്ഥാനത്താണ് ആര്‍സിബി സീസണ്‍ അവസാനിപ്പിച്ചത്.
