ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുത്തിട്ടുണ്ട്. അജിന്‍ക്യ രഹാനെ (24 പന്തില്‍ 23), സഞ്ജു സാംസണ്‍ (16 പന്തില്‍ 25) എന്നിവരാണ് ക്രീസില്‍. ജോസ് ബട്‌ലറുടെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. റഷീദ് ഖാനാണ് വിക്കറ്റ്. ഹൈദരാബാദിന്റെ ഹോംഗ്രൗണ്ടിലാണ് മത്സരം. 

നാലാം ഓവറില്‍ രാജസ്ഥാന് ബട്‌ലറെ നഷ്ടമായി. റാഷിദ് ഖാന്റെ പന്തില്‍ ബട്‌ലറുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. സഞ്ജു ഇതുവരെ രണ്ട് സിക്‌സും ഒരു ഫോറും കണ്ടെത്തി. രഹാനെയുടെ അക്കൗണ്ടില്‍ ഒരു ഫോര്‍ മാത്രമാണുള്ളത്. പരിക്ക് കാരണം ആദ്യ മത്സരം നഷ്ടമായ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തി. ഷഹബാസ് നദീമും സീസണിലെ ആദ്യ ഐപിഎല്‍ മത്സരം കളിക്കും. ഷാക്കിബ് അല്‍ ഹസന്‍, ദീപക് ഹൂഡ എന്നിവരാണ് പുറത്ത് പോയത്. രാജസ്ഥാന്‍ ആദ്യ മത്സരം കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു. 

രാജസ്ഥാന്‍ റോയല്‍സ്: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്‌റ്റോക്‌സ്, രാഹുല്‍ ത്രിപാഠി, കൃഷ്ണപ്പ ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്ഖഡ്, ശ്രേയാസ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണി.

സണ്‍റൈസേഴ്‌സ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, യൂസഫ് പഠാന്‍, മനീഷ് പാണ്ഡേ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍,, സന്ദീപ് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍, ഷഹബാസ് നദീം.