ഹൈദരാബാദ്: ഐപിഎല്ലില്‍ പുതിയ സീസണില്‍ മലയാളി താരം സഞ്ജു സാംസണ് ആദ്യ അര്‍ധ സെഞ്ചുറി. സഞ്ജുവിനൊപ്പം ക്യാപ്റ്റന്‍ രഹാനെയും സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടി. ഹൈദരാബാദില്‍ നടക്കുന്ന  മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തിട്ടുണ്ട്. ജോസ് ബട്‌ലറുടെ (5) വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. റാഷിദ് ഖാനാണ് വിക്കറ്റ്. സഞ്ജു (37 പന്തില്‍ 51), രഹാനെ (46 പന്തില്‍ 63) എന്നിവരാണ് ക്രീസില്‍. 

നാലാം ഓവറില്‍ രാജസ്ഥാന് ബട്‌ലറെ നഷ്ടമായി. റാഷിദ് ഖാന്റെ പന്തില്‍ ബട്‌ലറുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നാലെ ഒത്തുച്ചേര്‍ന്ന രഹാനെ- സഞ്ജു സഖ്യം ഇതുവരെ 107 റണ്‍സ് നേടി. മൂന്ന് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. സഞ്ജു ഇതുവരെ രണ്ട് സിക്‌സും നാലും ഫോറും നേടിയിട്ടുണ്ട്. 

പരിക്ക് കാരണം ആദ്യ മത്സരം നഷ്ടമായ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തി. ഷഹബാസ് നദീമും സീസണിലെ ആദ്യ ഐപിഎല്‍ മത്സരം കളിക്കും. ഷാക്കിബ് അല്‍ ഹസന്‍, ദീപക് ഹൂഡ എന്നിവരാണ് പുറത്ത് പോയത്. രാജസ്ഥാന്‍ ആദ്യ മത്സരം കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു.