ഈ വർഷത്തെ ഏകദിന ലോകകപ്പ് ടീമിൽ സ്ഥാനം കിട്ടില്ലെങ്കിലും 2020ലെ ട്വന്‍റി 20 ലോകകപ്പ് ടീമിൽ ഇടംപിടിക്കുകയാണ് ഹർഭജന്‍റെ ലക്ഷ്യം. 

ചെന്നൈ: ഇന്ത്യൻ ടീമിൽ വീണ്ടും കളിക്കാൻ ആഗ്രഹമുണ്ടെന്ന് സ്‌പിന്നർ ഹർഭജൻ സിംഗ്. മികച്ച പ്രകടനത്തിനായി ഇപ്പോഴും കഠിന പരിശീലനം നടത്തുന്നുണ്ടെന്നും ഹർഭജൻ സിംഗ് പറഞ്ഞു. ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിച്ച മൂന്ന് കളിയിൽ രണ്ടിലും ഹ‍ർഭജൻ സിംഗ് മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.

ഈ വർഷത്തെ ഏകദിന ലോകകപ്പ് ടീമിൽ സ്ഥാനം കിട്ടില്ലെങ്കിലും 2020ലെ ട്വന്‍റി 20 ലോകകപ്പ് ടീമിൽ ഇടംപിടിക്കുകയാണ് ഹർഭജന്‍റെ ലക്ഷ്യം. ക്രിക്കറ്റിൽ പരിചയസമ്പത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഹർഭ‍ജൻ സിംഗ് പറഞ്ഞു. മുപ്പത്തിയെട്ടുകാരനായ പഞ്ചാബ് സ്‌പിന്നർ 103 ടെസ്റ്റിൽ 417 വിക്കറ്റും 236 ഏകദിനത്തിൽ 269 വിക്കറ്റും നേടിയിട്ടുണ്ട്.