ഐപിഎല്‍ സീസണ്‍ തുടക്കത്തില്‍ മോശം ഫോമിലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ. സ്ഥിരതയില്ലാത്ത പ്രകടനം നടത്തിയ പാണ്ഡെയ്ക്ക് പിന്നീട് ടീമില്‍ സ്ഥാനം പോലും ലഭിച്ചില്ല.

ഹൈദരാബാദ്: ഐപിഎല്‍ സീസണ്‍ തുടക്കത്തില്‍ മോശം ഫോമിലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ. സ്ഥിരതയില്ലാത്ത പ്രകടനം നടത്തിയ പാണ്ഡെയ്ക്ക് പിന്നീട് ടീമില്‍ സ്ഥാനം പോലും ലഭിച്ചില്ല. പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയ പാണ്ഡെ എല്ലാവരെയും ഞെട്ടിച്ച് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 

83, 61, 36, 71 എന്നിങ്ങനെയായിരുന്നു അവസാന നാല് ഇന്നിങ്‌സുകളില്‍ പാണ്ഡെയുടെ സ്‌കോര്‍. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന പന്ത് സിക്‌സര്‍ പായിച്ച് ഹൈദരാബാദിന്റെ സ്‌കോര്‍ അവര്‍ക്കൊപ്പമെത്തിച്ചത് പാണ്ഡെയായിരുന്നു. തിരിച്ചുവരവിന് ശേഷമുള്ള പാണ്ഡെയുടെ പ്രകടനം പലരെയും അമ്പരപ്പിച്ചു. അതിലൊരാല്‍ ക്രിക്കറ്റ് കമന്റേറായ ഹര്‍ഷാ ഭോഗ്‌ലെയായിരുന്നു. അദ്ദേഹം ട്വിറ്ററില്‍ കാര്യം പറയുകയും ചെയ്തു. 

ട്വീറ്റ് ഇങ്ങനെ... മനീഷ് പാണ്ഡെയുടെ പ്രകടനം കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. പാണ്ഡെ ഒരു മികച്ച താരമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹം ഫോമിലാവുമ്പോഴെല്ലാം ഒരു മാച്ച് വിന്നറാണ്. എന്നാല്‍ സ്ഥിരതയാണ് സ്ഥിരത കൈവരിക്കുകയെന്നത് എളുപ്പമല്ല കാര്യമല്ല. 

Scroll to load tweet…