പാണ്ഡ്യ വന്നപാടെ അടിച്ചുതകര്‍ത്തു. 34 പന്തില്‍ നേടിയത് 91 റണ്‍സ്. മുംബൈക്ക് ജയം സമ്മാനിക്കാനായില്ലെങ്കിലും പാണ്ഡ്യയുടെ അവിശ്വസനീയ പ്രകടനത്തിന് കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്ക് പോലും കൈയടിച്ചു.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഹര്‍ദ്ദിക് പാണ്ഡ്യ പുറത്തെടുത്ത വെടിക്കെട്ട് ഇന്നിംഗ്സിന് കൈയടിച്ച് ക്രിക്കറ്റ് ലോകം.കോഫി വിത്ത് കരണിലെ ടിവി ചാറ്റ് ഷോയിലെ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തിലും പ്രതിസന്ധിയിലുമായ പാണ്ഡ്യ ഇന്നലത്തെ പ്രകടനത്തോ ലോകകപ്പില്‍ വീണ്ടും ഇന്ത്യന്‍ പ്രതീക്ഷയാവുകയാണ്.
233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് ആദ്യ പത്തോവറിനുള്ളില്‍ തന്നെ നാലു വിക്കറ്റ് നഷ്ടമായി തോല്‍വി ഉറപ്പിച്ചതായിരുന്നു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ പാണ്ഡ്യ വന്നപാടെ അടിച്ചുതകര്‍ത്തു. 34 പന്തില്‍ നേടിയത് 91 റണ്‍സ്. മുംബൈക്ക് ജയം സമ്മാനിക്കാനായില്ലെങ്കിലും പാണ്ഡ്യയുടെ അവിശ്വസനീയ പ്രകടനത്തിന് കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്ക് പോലും കൈയടിച്ചു.
ഇന്ത്യയുടെ മസിലില്ലാത്ത ആന്ദ്രെ റസല്‍ എന്നായിരുന്നു സഞ്ജയ് മഞ്ജരേക്കര്‍ പാണ്ഡ്യയുടെ പ്രകടനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് എന്നായിരുന്നു ഹര്‍ഷ ഭോഗ്‌ലെയുടെ ട്വീറ്റ്.
