ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഉത്സവമാണ് ഐപിഎല്‍. അതിനാല്‍ ഐപിഎല്‍ മത്സരങ്ങള്‍ വലിയ ആവേശമാണ് ആരാധകരില്‍ സൃഷ്ടിക്കുന്നത്. ഇക്കാര്യം വ്യക്തമാകാന്‍ ഈ ഒരു ഉദാഹരണം തന്നെ ധാരാളം. ഹൈദരാബാദില്‍ ഒരു ടാക്‌സിക്കാരന്‍ തന്‍റെ കാറിന് മുകളില്‍ ഐപിഎല്‍ ലൈവ് സ്‌കോര്‍ കാര്‍ഡ് തെളിയിച്ചാണ് ക്രിക്കറ്റ് പ്രേമികളെ സന്തോഷിപ്പിക്കുന്നത്. 

സ്റ്റേഡിയത്തിലെത്തി കളി കാണാന്‍ കഴിയാത്ത  ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണിത്. ഐപിഎല്‍ ലൈവ് സ്‌കോര്‍ പ്രദര്‍ശിപ്പിച്ച കാറിന്‍റെ ചിത്രം ഐസിസി ട്വീറ്റ് ചെയ്യുകയും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി എന്നതാണ് കൗതുകം. ഐസിസി ചിത്രം ഷെയര്‍ ചെയ്തതോടെ വൈറലായി. ടാക്‌സി ഡ്രൈവറെ പ്രശംസിച്ച് നിരവധി ക്രിക്കറ്റ് ആരാധകരും രംഗത്തെത്തി.