Asianet News MalayalamAsianet News Malayalam

മുംബൈക്കെതിരെ ടോസ് നേടിയാല്‍ ധോണി എന്തു ചെയ്യണം; ചോദ്യം മദ്രാസ് ഐഐടി ചോദ്യ പേപ്പറിലേതാണ്

ഇതിന് മുമ്പ് ചെപ്പോക്കില്‍ ടോസ് ജയിച്ചപ്പോഴെല്ലാം ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഞ്ഞുവീഴ്ച കാരണം രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പന്ത് ഗ്രിപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാവുമെന്നതിനാലായിരുന്നു ഇത്

IIT Madras Asked its Students What Should MS Dhoni Do After Winning Toss?
Author
Chennai, First Published May 8, 2019, 5:23 PM IST

ചെന്നൈ: ഐപിഎല്‍ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഇന്നലെ ഏറ്റുമുട്ടിയപ്പോള്‍ അതിനെക്കാള്‍ കഠിനമായൊരു പരീക്ഷണത്തിലായിരുന്നു ചെന്നൈ ഐഐടിയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍. അവര്‍ക്ക് ഇന്നലെ ഉത്തരമെഴുതാന്‍ ലഭിച്ച ചോദ്യപേപ്പറിലെ ഒരു ചോദ്യം മുംബൈക്കെതിരെ ടോസ് നേടിയാല്‍ ധോണി എന്തു ചെയ്യണമെന്നതായിരുന്നു.

ഇതിന് മുമ്പ് ചെപ്പോക്കില്‍ ടോസ് ജയിച്ചപ്പോഴെല്ലാം ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഞ്ഞുവീഴ്ച കാരണം രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പന്ത് ഗ്രിപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാവുമെന്നതിനാലായിരുന്നു ഇത്. ഈ സാഹചര്യങ്ങളെല്ലാം വിശദീകരിച്ചാണ് മദ്രാസ് ഐഐടി പ്രഫസറായ വിഗ്നേശ് മുത്തുവിജയന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ചോദ്യപേപ്പറില്‍ ഈ ചോദ്യം ഉന്നയിച്ചത്. ക്വാളിഫയര്‍ മത്സരം നടക്കുന്ന ദിവസത്തെ കാലാവസ്ഥയും അന്തരീക്ഷോഷ്മാവും രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗില്‍ അന്തരീക്ഷ താപനിലയുമെല്ലാം വിശദീകരിച്ചശേഷമാണ് വിദ്യാര്‍ഥികളോട് ഈ ചോദ്യത്തിന് ഉത്തരമെഴുതാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചോദ്യ പേപ്പറിന്റെ സ്ക്രീന്‍ ഷോട്ട് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഐസിസി ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇന്നലെ മുംബൈക്കെതിരെ നടന്ന ആദ്യ എലിമിനേറ്ററില്‍ ടോസ് നേടിയ ധോണി പക്ഷെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് പക്ഷെ 20 ഓവറില്‍ 131 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈ അനായാസം വിജയം നേടി ഫൈനലിലെത്തുകയും ചെയ്തു. ഹൈദരാബാദില്‍ നടക്കുന്ന രണ്ടാം എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സര വിജയികളുമായി കളിച്ച് ജയിച്ചാല്‍ ചെന്നൈക്ക് ഇനിയും ഫൈനലിലെത്താന്‍ അവസരമുണ്ട്.

Follow Us:
Download App:
  • android
  • ios