നായകന്‍ എം എസ് ധോണിക്കാണ് താഹിര്‍ തന്‍റെ മിന്നും പ്രകടനത്തിന്‍റെ ക്രഡിറ്റ് നല്‍കുന്നത്. 

ചെന്നൈ: ഐപിഎല്ലില്‍ മികച്ച ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ ഇമ്രാന്‍ താഹിര്‍. പല മത്സരങ്ങളിലും വിജയം ചെന്നൈയ്ക്ക് അനുകൂലമാക്കിയത് താഹിറിന്‍റെ കറങ്ങും പന്തുകളായിരുന്നു. 11 മത്സരങ്ങളില്‍ 16 വിക്കറ്റാണ് ഈ സീസണില്‍ താഹിറിന്‍റെ സമ്പാദ്യം.

നായകന്‍ എം എസ് ധോണിക്കാണ് താഹിര്‍ തന്‍റെ മിന്നും പ്രകടനത്തിന്‍റെ ക്രഡിറ്റ് നല്‍കുന്നത്. ധോണിക്കൊപ്പം കഠിന പ്രയത്‌നം നടത്തുകയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഭാഗമായതില്‍ വളരെ സന്തോഷമുണ്ട്. ചെന്നൈ സഹതാരങ്ങളില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതായും താഹിര്‍ പറഞ്ഞു. 

ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ്പിനുള്ള പോരാട്ടത്തില്‍ രണ്ടാമതുണ്ട് താഹിര്‍. 23 വിക്കറ്റുള്ള ഡല്‍ഹി കാപിറ്റല്‍സിന്‍റെ കാഗിസോ റബാഡയുടെ തലയിലാണ് ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പ്. 27 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് താഹിറിന്‍റെ മികച്ച ബൗളിംഗ് പ്രകടനം.