കാപിറ്റല്‍സിനെ ജയിപ്പിച്ച 17-ാം ഓവറിലെ ആദ്യ പന്തില്‍ ഇഷ് സോധിയെ സിക്‌സറടിച്ചാണ് പന്ത് അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. തന്‍റെ മുന്‍ഗാമി എം എസ് ധോണിയുടെ സ്റ്റൈലന്‍ ഫിനിഷിംഗിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു യുവതാരം.
ദില്ലി: ഫിനിഷിംഗിനരികെ പുറത്താകുന്നവന്‍ എന്ന ചീത്തപ്പേര് കഴുക്കിക്കളഞ്ഞ ഇന്നിംഗ്‌സ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന്‍റെ വിജയശില്‍പിയായി തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത്.
ഇതോടെ ഇന്ത്യയുടെ അടുത്ത ഫിനിഷര്‍ എന്ന് വാഴ്‌ത്തുകയാണ് പന്തിനെ ഇന്ത്യന്‍ ആരാധകര്‍. 38 പന്തില്‍ 53 റണ്‍സെടുത്ത് ഋഷഭ് പുറത്താകാതെ നിന്നു. കാപിറ്റല്‍സിനെ ജയിപ്പിച്ച 17-ാം ഓവറിലെ ആദ്യ പന്തില്‍ ഇഷ് സോധിയെ സിക്‌സറടിച്ചാണ് പന്ത് അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. തന്‍റെ മുന്‍ഗാമി എം എസ് ധോണിയുടെ സ്റ്റൈലന്‍ ഫിനിഷിംഗിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു യുവതാരം.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി കാപിറ്റല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 റണ്‍സ് നേടി പുറത്താവാതെ നിന്ന ഋഷഭ് പന്താണ് വിജയം എളുപ്പമാക്കിയത്. തോല്‍വിയോടെ പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ പുറത്തായി.
