ഇന്നലെ ശരിക്കും താരമായത് കൊല്‍ക്കത്തയുടെ സൂപ്പര്‍ ആരാധകനായ  ഹര്‍ഷുല്‍ ഗോയങ്ക എന്ന യുവാവായിരുന്നു.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കിയപ്പോള്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും വിജയശില്‍പിയായത് ആന്ദ്രെ റസലായിരുന്നു. 19 പന്തില്‍ 49 റണ്‍സെടുത്ത റസല്‍ കളിയിലെ കേമനായി.

എന്നാല്‍ ഇന്നലെ ശരിക്കും താരമായത് കൊല്‍ക്കത്തയുടെ സൂപ്പര്‍ ആരാധകനായ ഹര്‍ഷുല്‍ ഗോയങ്ക എന്ന യുവാവായിരുന്നു. സെറിബ്രള്‍ പാള്‍സി ബാധിച്ച് നടക്കാന്‍ കഴിയാത്ത ഹര്‍ഷുല്‍ വില്‍ച്ചെയറിലാണ് കൊല്‍ക്കത്തയുടെ എല്ലാ മത്സരങ്ങളും കാണാന്‍ ഗ്രൗണ്ടിലെത്താറുള്ളത്.

Scroll to load tweet…

മത്സരശേഷം ടീം അംഗങ്ങളില്‍ ഒരാള്‍ ഹര്‍ഷുലിനെ അടുത്തെത്തി അഭിവാദ്യം ചെയ്യുക എന്ന പതിവുമുണ്ട്. ഇന്നലെ ആ ഊഴം കളിയിലെ താരമായ ആന്ദ്രെ റസലിനായിരുന്നു. ഹര്‍ഷുലിനെ അടുത്തെത്തി ആലിംഗനം ചെയ്തശേഷം തനിക്ക് ലഭിച്ച തനിക്ക് ലഭിച്ച് മൊമെന്റോയും അദ്ദേഹത്തിന് കൈമാറിയാണ് റസല്‍ ആരാധകരുടെ കൈയടി വാങ്ങിയത്. റസലില്‍ നിന്ന് ലഭിച്ച സമ്മാനത്തിന്റെ സന്തോഷം ഹര്‍ഷുലിന്റെ മുഖത്ത് പ്രകടമായിരുന്നു.