Asianet News MalayalamAsianet News Malayalam

ടോസ് ചെന്നൈയ്‌ക്ക്; ധോണിയില്ല; വമ്പന്‍ മാറ്റങ്ങളുമായി ടീമുകള്‍

പനി ബാധിച്ച എം എസ് ധോണി കളിക്കാത്തതിനാല്‍ സുരേഷ് റെയ്‌നയാണ് ചെന്നൈയെ നയിക്കുന്നത്. ഇരു ടീമിലും വമ്പന്‍ മാറ്റങ്ങള്‍

ipl 2019 Chennai opt to bowl vs MI
Author
chennai, First Published Apr 26, 2019, 7:42 PM IST

ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് തെരഞ്ഞെടുത്തു. പനി ബാധിച്ച എം എസ് ധോണിയും രവീന്ദ്ര ജഡേജയും ചെന്നൈ നിരയില്‍ കളിക്കുന്നില്ല. ധോണിക്ക് പകരം സുരേഷ് റെയ്‌നയാണ് ചെന്നൈയെ നയിക്കുന്നത്.

ഫാഫ് ഡുപ്ലസിയും ചെന്നൈ പ്ലെയിംഗ് ഇലവനില്‍ കളിക്കുന്നില്ല. ധ്രുവ് ഷോരെ, മുരളി വിജയ്, സാന്‍റ്‌നര്‍ എന്നിവര്‍ പകരക്കാരായി ടീമിലെത്തി. മുംബൈയില്‍ മായങ്ക് മര്‍ക്കാണ്ഡെയ്ക്കും ബെന്‍ കട്ടിങിനും പകരം എവിന്‍ ലെവിസും അനുകുല്‍ റോയിയും ടീമിലെത്തി. 

മുംബൈ ടീം

Quinton de Kock(w), Evin Lewis, Rohit Sharma(c), Suryakumar Yadav, Hardik Pandya, Kieron Pollard, Krunal Pandya, Anukul Roy, Rahul Chahar, Lasith Malinga, Jasprit Bumrah

ചെന്നൈ ടീം

Shane Watson, Murali Vijay, Suresh Raina(c), Ambati Rayudu(w), Dhruv Shorey, Kedar Jadhav, Dwayne Bravo, Mitchell Santner, Deepak Chahar, Harbhajan Singh, Imran Tahir

ഐപിഎല്ലിൽ ഒന്നാംസ്ഥാനത്ത് തുടരാനാണ് ചെന്നൈ സൂപ്പ‍ർ കിംഗ്സ് ഇറങ്ങുന്നത്. പതിനൊന്നിൽ എട്ടുകളിയും ജയിച്ച് പ്ലേ ഓഫിലെത്തിയ ധോണിയുടെ ചെന്നൈ, ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കുക എന്ന ലക്ഷ്യവും മുന്നോട്ട് വയ്ക്കുന്നു. പ്ലേഓഫ് ഉറപ്പിക്കുക എന്നതാണ് രോഹിതിന്‍റെ മുംബൈ ഇന്ത്യൻസിന്‍റെ ലക്ഷ്യം.

Follow Us:
Download App:
  • android
  • ios