Asianet News MalayalamAsianet News Malayalam

'ഈ പിച്ച് ആര്‍ക്ക് വേണം'; ചെപ്പോക്ക് പിച്ചിനെതിരെ ആഞ്ഞടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം

'മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതില്‍ താന്‍ സന്തോഷവാനാണ്. എന്നാല്‍ തങ്ങള്‍ മികച്ചൊരു വിക്കറ്റ് പ്രതീക്ഷിക്കുന്നു. ആര്‍ക്കും ഇത്തരമൊരു മോശം വിക്കറ്റ് ആവശ്യമില്ല'.

ipl 2019 Deepak Chahar not pleased with Chepauk pitch
Author
Chennai, First Published Apr 11, 2019, 9:22 AM IST

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഹോം വേദിയായ ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ച് ഐപിഎല്ലില്‍ പഴി കേള്‍ക്കുകയാണ്. സ്‌പിന്നിനെ തുണയ്ക്കുന്ന പിച്ച് പതിവിലും സ്ലോ ആയാണ് പലപ്പൊഴും ബാറ്റ്സ്‌മാന്‍മാരെ കുഴയ്‌ക്കുന്നത്. അതിനാല്‍ വലിയ സ്‌കോറുകള്‍ പിറക്കുന്നില്ല. ബൗളര്‍മാര്‍ക്കും പിച്ചിന്‍റെ സ്വഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

ചെപ്പോക്ക് പിച്ചില്‍ നിന്ന് കൂടുതല്‍ മികവ് പ്രതീക്ഷിക്കുന്നതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ദീപക് ചഹാര്‍ വ്യക്തമാക്കി. 'മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതില്‍ താന്‍ സന്തോഷവാനാണ്. എന്നാല്‍ തങ്ങള്‍ മികച്ചൊരു വിക്കറ്റ് പ്രതീക്ഷിക്കുന്നു. ആര്‍ക്കും ഇത്തരമൊരു മോശം വിക്കറ്റ് ആവശ്യമില്ല. വളരെ ചെറിയ സ്‌കോറാണ് പിറക്കുന്നത്. കൊടും ചൂടാണ് ചെന്നൈയില്‍. മികച്ച വിക്കറ്റ് നിര്‍മ്മിക്കാന്‍ ക്യുറേറ്റര്‍മാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിന് കഴിയുന്നില്ലെന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരശേഷം ചഹാര്‍ വ്യക്തമാക്കി.  

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെപ്പോക്കില്‍ നടന്ന അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 108 റണ്‍സ് മാത്രമാണ് എടുക്കാനായത്. 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ചഹാറാണ് കൊല്‍ക്കത്തയെ എറിഞ്ഞൊതുക്കിയത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഈ ചെറിയ വിജയലക്ഷ്യം നേടാന്‍ 17.2 ഓവര്‍ വരെ ചെന്നൈയ്ക്ക് കാത്തിരിക്കേണ്ടിവന്നു. 

Follow Us:
Download App:
  • android
  • ios