കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സന്ദീപ് ലമിച്ചാനെയ്ക്ക് പകരം കീമോ പോള്‍ ഇലവനിലെത്തിയതാണ് ഡല്‍ഹിയുടെ ഏക മാറ്റം. എന്നാല്‍ മൂന്ന് മാറ്റങ്ങളാണ് കൊല്‍ക്കത്ത വരുത്തിയിരിക്കുന്നത്. വെടിക്കെട്ട് വീരന്‍ നരെയ്‌നൊപ്പം ലിന്നും ഗര്‍ണിയും പുറത്തായപ്പോള്‍ ഫെര്‍ഗൂസണും ഡെന്‍ലിയും ബ്രാത്ത്‌വെയ്റ്റും ഇലവനിലെത്തി.  

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റ ക്ഷീണം തീര്‍ക്കാന്‍ ഇറങ്ങുന്ന കൊല്‍ക്കത്ത ഇന്നും ഉറ്റുനോക്കുന്നത് ആന്ദ്രേ റസലിന്‍റ ബാറ്റിനെയാണ്. ആറ് കളിയില്‍ 25 സിക്സുമായി 257 റണ്‍സെടുത്ത റസലിന്‍റെ മികവിലായിരുന്നു കൊല്‍ക്കത്തയുടെ നാല് വിജയവും. റോബിന്‍ ഉത്തപ്പ, നിതീഷ് റാണഎന്നിവരും ഫോമിലാണ്. 

യുവതാരങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഡല്‍ഹി കാപിറ്റല്‍സില്‍ ഋഷഭ് പന്ത്, പൃഥ്വി ഷാ, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമാവുക. ബൗളിംഗ് പ്രതീക്ഷ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയുടെ വേഗപ്പന്തുകളിലാണ്. ഡല്‍ഹിയും കൊല്‍ക്കത്തയും 24 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. കൊല്‍ക്കത്ത പതിമൂന്നിലും ഡല്‍ഹി പത്തിലും ജയിച്ചു.

ഡല്‍ഹി കാപിറ്റല്‍സ്

Prithvi Shaw, Shikhar Dhawan, Shreyas Iyer(c), Rishabh Pant(w), Colin Ingram, Chris Morris, Axar Patel, Rahul Tewatia, Keemo Paul, Kagiso Rabada, Ishant Sharma

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

Joe Denly, Robin Uthappa, Nitish Rana, Dinesh Karthik(w/c), Shubman Gill, Andre Russell, Carlos Brathwaite, Piyush Chawla, Kuldeep Yadav, Lockie Ferguson, Prasidh Krishna