മൊഹാലി: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌‌സിന് ഓപ്പണര്‍ ഷെയ്‌ന്‍ വാട്‌സണെ(7) നഷ്ടം. സാം കരാന്‍ ബൗള്‍ഡാക്കുകയായിരുന്നു. ചെന്നൈ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 42 റണ്‍സെടുത്തിട്ടുണ്ട്. ഡുപ്ലസിസും(27) റെയ്‌നയുമാണ്(6) ക്രീസില്‍ ക്രീസില്‍. 

ടോസ് നേടിയ കിംഗ്‌സ് ഇലവന്‍ നായകന്‍ അശ്വിന്‍ സൂപ്പര്‍ കിംഗ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിന്നു. മാറ്റമൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങിയത്. കിംഗ്‌സ് ഇലവനില്‍ ഒരു മാറ്റമുണ്ട്. അര്‍ഷ്ദീപ് സിങ്ങിന് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലെത്തി.