കൊൽക്കത്ത നൈറ്റ് റൈഡേഴ്സും കിംഗ്സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയിൽ രാത്രി എട്ടിനാണ് മത്സരം.

മൊഹാലി: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും കിംഗ്സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയിൽ രാത്രി എട്ടിനാണ് മത്സരം. പ്ലേ ഓഫ് ബര്‍ത്തിനായി പൊരുതുന്ന ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. 

ഇരുടീമുകള്‍ക്കും 12 കളിയിൽ 10 പോയിന്‍റാണുള്ളത്. നിലവില്‍ കൊൽക്കത്ത ആറാമതും പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്. ഇരുടീമുകളും കൊൽക്കത്തയിൽ ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്ത 28 റൺസിന് ജയിച്ചിരുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെ സൂപ്പര്‍ ഓവറില്‍ മറികടന്ന് മുംബൈ പ്ലേ ഓഫിലെത്തി. സീസണില്‍ പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമാണ് മുംബൈ ഇന്ത്യന്‍സ്.