തകര്‍പ്പന്‍ സെഞ്ചുറിയുമായി ബാറ്റിംഗ് വിരുന്നൊരുക്കിയ രഹാനെയെ അഭിനന്ദിക്കുകയാണ് ഇതിഹാസങ്ങള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍.
ജയ‌്പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ അതിശയിപ്പിക്കുന്ന പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് താരം അജിങ്ക്യ രഹാനെ കാഴ്‌ചവെച്ചത്. ഓപ്പണറായി ക്രീസിലെത്തിയ രഹാനെ 105 റണ്‍സുമായി പുറത്താകാതെ നിന്നു. ഐപിഎല്‍ കരിയറില്‍ രഹാനെയുടെ രണ്ടാം ശതകമാണിത്.
തകര്‍പ്പന്‍ സെഞ്ചുറിയുമായി ബാറ്റിംഗ് വിരുന്നൊരുക്കിയ രഹാനെയെ അഭിനന്ദിക്കുകയാണ് ഇതിഹാസങ്ങള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍. രഹാനെയുടെ ക്ലാസും പ്രതിഭയും സംഗമിച്ച ഇന്നിംഗ്‌സായിരുന്നു ഡല്‍ഹിക്കെതിരെ കണ്ടത്. ലോകകപ്പ് ടീമില്‍ സ്ഥാനം നേടാതിരുന്ന രഹാനെയുടെ മധുരപ്രതികാരം കൂടിയായി ഈ ഇന്നിംഗ്‌സ്.
32 പന്തില്‍ അമ്പത് കടന്ന രഹാനെ 58 പന്തില്‍ സെഞ്ചുറി പിന്നിട്ടു. 63 പന്ത് നേരിട്ടപ്പോള്‍ 11 ബൗണ്ടറിയും മൂന്ന് സിക്‌സും അതിര്‍ത്തിയിലേക്ക് പാഞ്ഞു. രണ്ടാം വിക്കറ്റില്‍ സ്‌മിത്തിനൊപ്പം 72 പന്തില്‍ 130 റണ്‍സ് ചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ രാജസ്ഥാന്‍റെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണിത്. ഈ കൂട്ടുകെട്ട് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറില്‍(20 ഓവറില്‍ 191-6) എത്തിക്കുന്നതില്‍ നിര്‍ണായകമായി.
