Asianet News MalayalamAsianet News Malayalam

ടോസ് രാജസ്ഥാന്; അടിമുടി മാറ്റങ്ങളുമായി ടീമുകള്‍

ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാന്‍ നിരയില്‍ ലിവിങ്‌സ്‌ടണും ടര്‍ണറും തിരിച്ചെത്തി. 

IPL 2019 RR opt to bowl vs SRH
Author
Jaipur, First Published Apr 27, 2019, 7:43 PM IST

ജയ്‌പൂര്‍: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാന്‍ നിരയില്‍ നാട്ടിലേക്ക് മടങ്ങിയ സ്റ്റോക്‌സിനും ആര്‍ച്ചറിനും പകരം ലിവിങ്‌സ്‌ടണും ടര്‍ണറും തിരിച്ചെത്തി. വിക്കറ്റ് കീപ്പര്‍ സാഹയും മീഡിയം പേസര്‍ സിദ്ധാര്‍ത്ഥ് കൗളും ഹൈദരാബാദ് ഇലവനിലെത്തി. നാട്ടിലേക്ക് മടങ്ങിയ ബെയര്‍‌സ്റ്റോയ്‌ക്ക് പകരമാണ് സാഹ വിക്കറ്റിന് പിന്നിലെത്തുന്നത്.

10 കളിയില്‍ 10 പോയിന്‍റുമായി നാലാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്. എന്നാല്‍ 11 മത്സരം കളിച്ച രാജസ്ഥാന്‍ എട്ട് പോയിന്‍റുമായി ഏഴാം സ്ഥാനത്താണ്. 

രാജസ്ഥാന്‍ ഇലവന്‍

Ajinkya Rahane, Sanju Samson(w), Steven Smith(c), Riyan Parag, Ashton Turner, Liam Livingstone, Stuart Binny, Shreyas Gopal, Jaydev Unadkat, Varun Aaron, Oshane Thomas

ഹൈദരാബാദ് ഇലവന്‍

David Warner, Kane Williamson(c), Manish Pandey, Vijay Shankar, Shakib Al Hasan, Wriddhiman Saha(w), Deepak Hooda, Rashid Khan, Bhuvneshwar Kumar, Siddarth Kaul, K Khaleel Ahmed

 

Follow Us:
Download App:
  • android
  • ios