മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന മുംബൈ നായകന്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തി. രാജസ്ഥാന്‍ നിരയില്‍ ലയാമും ഗൗതവും ഇടംപിടിച്ചു. പരിക്കേറ്റ സ്റ്റോക്‌സ് കളിക്കുന്നില്ല.

ആറ് കളിയില്‍ അഞ്ചിലും തോറ്റ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. മലയാളി താരം സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‍ലര്‍, ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവര്‍ ബാറ്റിംഗില്‍ സ്ഥിരത പുല‍ര്‍ത്താത്തതാണ് രാജസ്ഥാന് തിരിച്ചടിയാവുന്നത്. 

പരുക്ക് മാറി നായകന്‍ രോഹിത് ശ‍ര്‍മ്മ തിരിച്ചെത്തുന്നത് മുംബൈയ്ക്ക് കരുത്താവും. കീറോണ്‍ പൊള്ളാര്‍ഡ് തകര്‍പ്പന്‍ ഇന്നിംഗ്സോടെ ഫോമിലേക്ക് തിരിച്ചെത്തിയതും മുംബൈയ്ക്ക് ഗുണംചെയ്യും. ജസ്‌പ്രീത് ബുംറ നയിക്കുന്ന മുംബൈ ബൗളര്‍മാരും രാജസ്ഥാന് തലവേദനയാവും. 

മുംബൈ ഇന്ത്യന്‍സ്

Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Kieron Pollard, Hardik Pandya, Krunal Pandya, Alzarri Joseph, Rahul Chahar, Jason Behrendorff, Jasprit Bumrah

രാജസ്ഥാന്‍ റോയല്‍സ്

Ajinkya Rahane(c), Jos Buttler, Sanju Samson(w), Steven Smith, Rahul Tripathi, Liam Livingstone, Krishnappa Gowtham, Jofra Archer, Shreyas Gopal, Jaydev Unadkat, Dhawal Kulkarni