ഹൈദരാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് കൂറ്റന്‍ സ്‌കോറിലേക്ക്. ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ 52 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. സഹ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അര്‍ദ്ധ സെഞ്ചുറി തികച്ച് മുന്നേറുകയാണ്. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 184 റണ്‍സ് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. വാര്‍ണര്‍(69), ബെയര്‍സ്റ്റോ(114) എന്നിങ്ങനെയാണ് സ്‌കോര്‍. 

ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ആദ്യ രണ്ട് മത്സരത്തിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടിരുന്നു. ഹൈദരാബാദിന് ഒരു ജയവും തോല്‍വിയുമാണുള്ളത്. 

പരിക്കേറ്റതിനാല്‍ ഹൈദരാബാദിന്റെ സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ന് കളിക്കില്ല. ഭുവനേശ്വര്‍ കുമാറാണ് ടീമിനെ നയിക്കുന്നത്. വില്യംസണ് പകരം ദീപക് ഹൂഡ ടീമിലെത്തി. നദീമിന് പകരം മുഹമ്മദ് നബി ടീമിലെത്തി. ബാംഗ്ലൂര്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. നവ്ദീപ് സൈനിക്ക് പകരം പ്രയാസ് ബര്‍മന്‍ ടീമിലെത്തി.