ഡല്‍ഹിയുടെ വിജയശില്‍പിയായി പന്ത് തകര്‍ത്തടിച്ചപ്പോള്‍ ക്രിക്കറ്റ് ലോകത്തിന് അത് വിശ്വസിക്കാനായില്ല. വിസ്‌മയത്തോടെയാണ് ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പന്തിന്‍റെ ഇന്നിംഗ്‌സിനോട് പ്രതികരിച്ചത്.
ജയ്‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും രഹാനെയ്‌ക്കും ബാറ്റ് കൊണ്ട് മറുപടി പറയുകയായിരുന്ന ഡല്‍ഹി കാപിറ്റല്‍സ് താരം ഋഷഭ് പന്ത്. ആദ്യം ബാറ്റ് ചെയ്ത് രഹാനെയുടെ സെഞ്ചുറിക്കരുത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ രാജസ്ഥാന്‍റെ മോഹങ്ങള്‍ കവരുകയായിരുന്നു പന്തിന്‍റെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറി.
അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറിന്‍റെ അവിശ്വസനീയത പന്തിന്‍റെ ഈ ഇന്നിംഗ്‌സിനുണ്ടായിരുന്നു. ഡല്‍ഹിയുടെ വിജയശില്‍പിയായി പന്ത് തകര്‍ത്തടിച്ചപ്പോള്‍ ക്രിക്കറ്റ് ലോകത്തിന് അത് വിശ്വസിക്കാനായില്ല. വിസ്‌മയത്തോടെയാണ് ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പന്തിന്‍റെ ഇന്നിംഗ്‌സിനോട് പ്രതികരിച്ചത്.
ഡല്‍ഹി കാപിറ്റല്‍സ് ആറ് വിക്കറ്റിനാണ് ജയിച്ചത്. രാജസ്ഥാന്‍റെ 191 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി നാല് പന്ത് ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി. ഋഷഭ് പന്താണ്(36 പന്തില്‍ 78) ഡല്‍ഹിയുടെ വിജയശില്‍പി. ധവാന്‍ 54 റണ്‍സും പൃഥ്വി ഷാ 42 റണ്‍സുമെടുത്തു. രാജസ്ഥാനായി രഹാനെ സെഞ്ചുറി(105) നേടിയിരുന്നു. സ്‌മിത്ത് അര്‍ദ്ധ സെഞ്ചുറി(50) നേടി.
