Asianet News MalayalamAsianet News Malayalam

ഐപിഎല്‍ വനിതാ ടി20 പ്രദര്‍ശന മത്സരം; ടീമുകളെ പ്രഖ്യാപിച്ചു

മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന എന്നിവര്‍ടീമുകളെ നയിക്കും. അടുത്ത മാസം 6, 8, 9 തീയതികളില്‍ ഗ്രൂപ്പ് മത്സരവും 11ന് ഫൈനലും നടക്കും.

ipl 2019 womens team announced
Author
mumbai, First Published Apr 24, 2019, 10:01 AM IST

മുംബൈ: ഐപിഎല്‍ പ്ലേ ഓഫിനോട് അനുബന്ധിച്ച് നടത്തുന്ന വനിതാ ട്വന്‍റി 20 പ്രദര്‍ശനമത്സരങ്ങള്‍ക്കുള്ള മൂന്ന് ടീമുകളെ പ്രഖ്യാപിച്ചു. മിതാലി രാജ് , ഹര്‍മന്‍പ്രീത് കൗര്‍ , സ്മൃതി മന്ദാന എന്നിവര്‍ടീമുകളെ നയിക്കും. അടുത്ത മാസം 6, 8, 9 തീയതികളില്‍ ഗ്രൂപ്പ് മത്സരവും 11ന് ഫൈനലും നടക്കും.

മെയ് 12നാണ് ഐപിഎൽ ഫൈനല്‍. കഴിഞ്ഞ വര്‍ഷം രണ്ട് ടീമുകള്‍ ഏറ്റുമുട്ടിയ ഒരു പ്രദര്‍ശന മത്സരം സംഘടിപ്പിച്ചിരുന്നു. സൂപ്പര്‍നോവാസ്, ട്രയൽ ബ്ലേസേഴ്സ്, വെലോസിറ്റി എന്നിങ്ങനെയാണ് ടീമുകളുടെ പേരുകള്‍. 
 

Follow Us:
Download App:
  • android
  • ios