Asianet News MalayalamAsianet News Malayalam

മങ്കാദിംഗ്; അശ്വിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ആന്‍ഡേഴ്സണ്‍

ഇംഗ്ലണ്ട് ടീമില്‍ ആന്‍ഡേഴ്സന്റെ സഹതാരമാണ് ബട്‌ലര്‍. ആന്‍ഡേഴ്സന്റെ നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ് ഗുപ്ത അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

James Andersons brutal protest to Ashwins Mankading
Author
London, First Published Apr 2, 2019, 1:37 PM IST

ലണ്ടന്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്സണ്‍. അശ്വിന്റെ ചിത്രം കഷ്ണം കഷ്ണമായി മുറിച്ചാണ് ആന്‍ഡേഴ്സണ്‍ പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ഇംഗ്ലണ്ട് ടീമില്‍ ആന്‍ഡേഴ്സന്റെ സഹതാരമാണ് ബട്‌ലര്‍. ആന്‍ഡേഴ്സന്റെ നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ് ഗുപ്ത അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. വിയോജിപ്പ് അറിയിക്കാന്‍ വേറെയും പല മാര്‍ഗങ്ങളും ഉണ്ടെന്നിരിക്കെ ആന്‍ഡേഴ്സനെ പോലൊരു ഇതിഹാസം ഇത്തരത്തില്‍ പ്രതികരിച്ചിതനെ തമാശയായി കാണാനാവില്ലെന്നായിരുന്നു ദീപ് ദാസ് ഗുപ്തയുടെ പ്രതികരണം.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന്റെ പതിമൂന്നാം ഓവറിലാണ് അശ്വിന്‍ ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയത്.185 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് രാജസ്ഥാന്‍ അനായാസം നീങ്ങുന്നതിനിടെയായിരുന്നു അശ്വിന്റെ അറ്റകൈ പ്രയോഗം. മത്സരം പഞ്ചാബ് 14 റണ്‍സിന് ജയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios