മത്സരശേഷം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്നു ജൂനിയര്‍ വാട്സനും ജൂനിയര്‍ താഹിറും. ഇവര്‍ക്കിടയിലേക്ക് പുറകില്‍ നിന്ന് ഓടിവന്ന ധോണി ഇരുവരോടും തന്നെ പിടിക്കാന്‍ ആവശ്യപ്പെട്ടുകയായിരുന്നു.

ചെന്നൈ: മത്സരത്തിനിടെ മാത്രമല്ല മത്സരം കഴിഞ്ഞാലും ക്യാപ്റ്റന്‍ കൂളാണ് ധോണി. കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനെതിരായ മത്സരം ജയിച്ചശേഷം ധോണി ചെന്നൈ താരങ്ങളായ ഷെയ്ന്‍ വാട്സന്റെയും ഇമ്രാന്‍ താഹിറിന്റെയും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മത്സരശേഷം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്നു ജൂനിയര്‍ വാട്സനും ജൂനിയര്‍ താഹിറും. ഇവര്‍ക്കിടയിലേക്ക് പുറകില്‍ നിന്ന് ഓടിവന്ന ധോണി ഇരുവരോടും തന്നെ പിടിക്കാന്‍ ആവശ്യപ്പെട്ടുകയായിരുന്നു.

Scroll to load tweet…

ഒടുവില്‍ പകുതിദൂരം ഓടിയ ധോണി തിരിച്ചുവരുമ്പോള്‍ ജൂനിയര്‍ താഹിറിനെയും വാരിയെടുത്തുകൊണ്ടാണ് ഓടിയത്. ധോണിയെ പിടിക്കാനായി പിന്നാലെ ഓടിയെ ജൂനിയര്‍ വാട്സണെ പറ്റിച്ച് ചെറു ചിരിയുമായി ധോണി മടങ്ങുകയും ചെയ്തു.