മനീഷ് പാണ്ഡെയുടെ പന്ത് ബൗണ്ടറി കടക്കുന്നത് തടയാനായി പിന്നാലെ ഓടിയ പൊള്ളാര്‍ഡ് ബൗണ്ടറി എത്തുന്നതിന് തൊട്ടുമുമ്പ് പന്ത് സമീപമുള്ള ഹര്‍ദ്ദിക് പണ്ഡ്യക്ക് കാലുകൊണ്ട് പാസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം തെറ്റി പരസ്യബോര്‍ഡിന് മുകളിലൂടെ അപ്പുറത്തേക്ക് വീണു.

മുംബൈ:ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍മാന്‍ ഫീല്‍ഡര്‍മാരിലൊരാളാണ് കീറോണ്‍ പൊള്ളാര്‍ഡ്. ബാറ്റുകൊണ്ട് ഇത്തവണ അധികം ശോഭിച്ചില്ലെങ്കിലും ഫീല്‍ഡിംഗില്‍ പൊള്ളാര്‍ഡ് ഇപ്പോഴും പുലിയാണ്. കഴിഞ്ഞദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ പൊള്ളാര്‍ഡിന് പക്ഷെ അടിതെറ്റി.

മനീഷ് പാണ്ഡെയുടെ പന്ത് ബൗണ്ടറി കടക്കുന്നത് തടയാനായി പിന്നാലെ ഓടിയ പൊള്ളാര്‍ഡ് ബൗണ്ടറി എത്തുന്നതിന് തൊട്ടുമുമ്പ് പന്ത് സമീപമുള്ള ഹര്‍ദ്ദിക് പണ്ഡ്യക്ക് കാലുകൊണ്ട് പാസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം തെറ്റി പരസ്യബോര്‍ഡിന് മുകളിലൂടെ അപ്പുറത്തേക്ക് വീണു.

Scroll to load tweet…

വീഴ്ചയില്‍ പരിക്കൊന്നും സംഭവിച്ചില്ലെങ്കിലും വീഴ്ച കണ്ടാല്‍ പക്ഷെ ആരായാലും തലയില്‍ കൈവെച്ചുപോകും. മത്സരം സൂപ്പര്‍ ഓവറില്‍ മുംബൈ ജയിച്ചിരുന്നു. ജയത്തോടെ മുംബൈ പ്ലേ ഓഫിലെത്തുകയും ചെയ്തു.