പഞ്ചാബ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. വിരലിന് പരിക്കേറ്റ മായങ്ക് അഗര്‍വാള്‍ ടീമിലില്ല. അഗര്‍വാളിന് പകരം മലയാളി താരം കരുണ്‍ നായര്‍ പഞ്ചാബിന്റെ അന്തിമ ഇലവനിലെത്തി.

മുംബൈ: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. നായകന്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റതിനാല്‍ ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡാണ് ഇന്ന് മുംബൈയെ നയിക്കുന്നത്. രോഹിത്തിന് പകരം സിദ്ദേശ് ലാഡ് ഇന്ന് മുംബൈക്കൈയി അരങ്ങേറ്റം കുറിക്കും.

പഞ്ചാബ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. വിരലിന് പരിക്കേറ്റ മായങ്ക് അഗര്‍വാള്‍ ടീമിലില്ല. അഗര്‍വാളിന് പകരം മലയാളി താരം കരുണ്‍ നായര്‍ പഞ്ചാബിന്റെ അന്തിമ ഇലവനിലെത്തി. മുജീബ് ഉര്‍ റഹ്മാന് പകരം ഹാര്‍ഡസ് വില്‍ജോയും പ‍ഞ്ചാബിന്റെ അന്തിമ ഇലവനിലെത്തി.

ഐപിഎല്ലില്‍ ആറ് മത്സരം കളിച്ച പ‍ഞ്ചാബ് നാലു ജയങ്ങളില്‍ നിന്ന് എട്ടു പോയന്റുമായി മൂന്നാം സ്ഥാനത്താണ്. അഞ്ച് മത്സരം കളിച്ച മുംബൈ മൂന്ന് ജയങ്ങളില്‍ നിന്ന് ആറു പോയന്റുമായി അഞ്ചാം സ്ഥാനത്തും.