Asianet News MalayalamAsianet News Malayalam

കോലി- എബിഡി- സ്റ്റോയിനിസ് വെടിക്കെട്ട്; 200 കടന്ന് ബാംഗ്ലൂര്‍

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 205 റണ്‍സെടുത്തു. കോലിയും(84) എബിഡിയും(63) അര്‍ദ്ധ സെഞ്ചുറി നേടി.

kkr needs 206 to win vs rcb
Author
bengaluru, First Published Apr 5, 2019, 9:37 PM IST

ബെംഗളൂരു: കോലി- എബിഡി വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 205 റണ്‍സെടുത്തു. കോലിയും(84) എബിഡിയും(63) അര്‍ദ്ധ സെഞ്ചുറി നേടി. അവസാന ഓവറുകളില്‍ സ്റ്റോയിനിസ് വെടിക്കെട്ടും(13 പന്തില് 28‍) ബാംഗ്ലൂരിന് തുണയായി. കൊല്‍ക്കത്തയ്ക്കായി നരൈയ്‌നും കുല്‍ദീപും റാണയും ഓരോ വിക്കറ്റ് വീഴ്‌ത്തി. 

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയുടെ തീരുമാനം തെറ്റെന്ന് തെളിയിച്ചാണ് മത്സരം തുടങ്ങിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ബാംഗ്ലൂരിന് മികച്ച തുടക്കം ലഭിച്ചു. കോലിയും പാര്‍ത്ഥീവും ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 64 റണ്‍സ്. എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ റാണ പുറത്താക്കുമ്പോള്‍ പാര്‍ത്ഥീവ് 25 റണ്‍സെടുത്തിരുന്നു. പിന്നാലെ ചിന്നസ്വാമിയില്‍ കോലി- എബിഡി ബാറ്റിംഗ് ഷോ.

31 പന്തില്‍ കോലിക്ക് അര്‍ദ്ധ സെഞ്ചുറി. പിന്നാലെ 28 പന്തില്‍ എബിഡി അമ്പത് തികച്ചു. 52 പന്തില്‍ ഈ സഖ്യം 100 കടന്നു. തൊട്ടുപിന്നാലെ കുല്‍ദീപിന്‍റെ റിട്ടേണ്‍ ക്യാച്ചില്‍ 18-ാം ഓവറില്‍ കോലി(49 പന്തില്‍ 84) പുറത്ത്. തൊട്ടടുത്ത നരൈയ്‌ന്‍റെ ഓവറില്‍ എബിഡിയും(32 പന്തില്‍ 63) മടങ്ങി. എന്നാല്‍ ടീം സ്‌കോര്‍ 185ല്‍ എത്തിയിരുന്നു. അവസാന ഓവറില്‍ 18 റണ്‍സടിച്ച് സ്റ്റോയിനിസും മൊയിന്‍ അലിയും 200 കടത്തി.  
 

Follow Us:
Download App:
  • android
  • ios