രാജസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. സ്റ്റുവര്‍ട്ട് ബിന്നിക്കും വരുണ്‍ ആരോണിനും പകരം പ്രശാന്ത് ചോപ്രയും അഭിമന്യു മിഥുനും രാജസ്ഥാന്റെ അന്തിമ ഇലവനിലെത്തി.

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ബംഗലൂരുവിനെതിരെ ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ലോക്കി ഫെര്‍ഗൂസന് പകരം ഹാരി ഗര്‍ണേ കൊല്‍ക്കത്തയുടെ അന്തിമ ഇലവനിലെത്തി.

രാജസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. സ്റ്റുവര്‍ട്ട് ബിന്നിക്കും വരുണ്‍ ആരോണിനും പകരം പ്രശാന്ത് ചോപ്രയും മിഥുനും രാജസ്ഥാന്റെ അന്തിമ ഇലവനിലെത്തി.

പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് രാജസ്ഥാന്‍ ഇന്നും ഇറങ്ങുന്നത്. നാലു മത്സരങ്ങളില്‍ കൊല്‍ക്കത്ത മൂന്നെണ്ണം ജയിച്ചപ്പോള്‍ രാജസ്ഥാന് ഒരു ജയം മാത്രമെ നേടാനായുള്ളു.