Asianet News MalayalamAsianet News Malayalam

ബംഗലൂരുവിനെതിരെ കൊല്‍ക്കത്തക്ക് ടോസ്; സൂപ്പര്‍താരമില്ലാതെ ബംഗലൂരു

അസുഖം മൂലം പുറത്തിരിക്കുന്ന ഡിവില്ലിയേഴ്സിന് പകരം ഹെന്‍റിച്ച് ക്ലാസനാണ് ബംഗലുരുവിന്റെ അന്തിമ ഇലവനിലെത്തിയത്. ഡെയ്ല്‍ സ്റ്റെയിന്‍ ടീമിലെത്തിയതാണ് ബംഗലൂരു ടീമിലെ മറ്റൊരു പ്രധാന മാറ്റം.

Kolkata won the toss against Bangalore
Author
Kolkata, First Published Apr 19, 2019, 7:42 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. എ.ബി.ഡിവില്ലിയേഴ്സ് ഇല്ലാതെയാണ് ബംഗലൂരു നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്നത്.

അസുഖം മൂലം പുറത്തിരിക്കുന്ന ഡിവില്ലിയേഴ്സിന് പകരം ഹെന്‍റിച്ച് ക്ലാസനാണ് ബംഗലുരുവിന്റെ അന്തിമ ഇലവനിലെത്തിയത്. ഡെയ്ല്‍ സ്റ്റെയിന്‍ ടീമിലെത്തിയതാണ് ബംഗലൂരു ടീമിലെ മറ്റൊരു പ്രധാന മാറ്റം.

കഴിഞ്ഞ മൂന്ന് മത്സരങ്ങളും തോറ്റ കൊല്‍ക്കത്ത ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇറങ്ങുന്നത്. ഐപിഎല്ലില്‍ എട്ടു കളികള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത എട്ടു പോയിന്റുമായി ആറാം സ്ഥാനത്തും ബംഗലൂരു രണ്ട് പോയന്റുമായി അവസാന സ്ഥാനത്തുമാണ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് വിജയം അനിവാര്യമാണ്.

Follow Us:
Download App:
  • android
  • ios